രാജ്യത്താകെ ഉള്ളിവില കുതിച്ചുയരുകയാണ്. സവാളയ്ക്കും ചെറിയ ഉള്ളിക്കുമൊക്കെ വില 100 കഴിഞ്ഞു. സെഞ്ച്വറി കടന്ന് വില മുന്നോട്ട് പോകുമ്പോള്‍ ഉള്ളി മോഷണം വരെയെത്തി കാര്യങ്ങള്‍. സവാള മോഷണവും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. എന്തായാലും രാജ്യവ്യാപകമായി സവാള വില ഉയരുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. ട്രോളുകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളിലും ശക്തമാണ്. ‘ജിഎന്‍പിസി’ എന്ന ഫേസ്ബുക്ക് പേജില്‍ ഒരു വിവാഹത്തിന് നവദമ്പതികള്‍ക്ക് സുഹൃത്തുക്കള്‍ സവാള,ഉള്ളി എന്നിവ സമ്മാനമായി നല്‍കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് എല്ലാവരും നര്‍മ്മത്തോടെയാണ് കണ്ടിരിക്കുന്നത്.
കോടീശ്വരന്‍, ‘ഇത്രയും ആര്‍ഭാടമോ’ , ‘ധൂര്‍ത്ത് അല്‍പ്പം കൂടുന്നുണ്ട്’, ‘പണത്തിന്റെ അഹങ്കാരം’ തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എന്തായാലും പോസ്റ്റ് ഹിറ്റായി. 50000 ത്തിലധികം പേര്‍ പോസ്റ്റിന് ലൈക്ക് ചെയ്തു.
https://www.facebook.com/groups/1301349576642821/permalink/2811043069006790/
Post Your Comments