ന്യൂഡൽഹി: ഉള്ളിക്ക് ഏർപ്പെടുത്തിയിട്ടുള്ള കയറ്റുമതി നിരോധനം ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മാർച്ച് 31 വരെയാണ് കയറ്റുമതി നിരോധനം നേടിയിരിക്കുന്നത്. 2023 ഡിസംബർ 8 മുതലാണ് കേന്ദ്രസർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ആഭ്യന്തര ലഭ്യത ഉറപ്പുവരുത്തുന്നതിന്റെയും, വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെയും ഭാഗമായാണ് നടപടി. കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. അതേസമയം, മാർച്ച് 31ന് ശേഷവും നിരോധനം പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. മാർച്ച് കഴിഞ്ഞാൽ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ശീതകാലം ആരംഭിക്കാൻ സാധ്യതയുണ്ട്. ഇക്കാലയളവിൽ ഉൽപ്പാദനം താരതമ്യേന കുറയുന്നതാണ്. 2023-ലെ ശീതകാലത്തെ ഉള്ളി ഉൽപ്പാദനം 22.7 ദശലക്ഷം ടണ്ണായിരുന്നു. വരും ദിവസങ്ങളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്ളി ഉൽപ്പാദനം കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തുന്നതാണ്.
Also Read: 17കാരി പുഴയില്‍ മുങ്ങിമരിച്ചതില്‍ ദുരൂഹത
Post Your Comments