KeralaLatest NewsNews

ശബരിമല ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളും ഐതിഹ്യവും

പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്താണ് ശബരിമല അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 914 മീറ്റര്‍ ഉയരെയാണ് ശബരിമല ക്ഷേത്രമുള്ളത്. നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

ശബരിമലയിലെ വിശ്വാസമനുസരിച്ച് ശബരിമല ക്ഷേത്രത്തിനു ചുറ്റും 18 മലകളാണുള്ളത്. ഇതിനു നടുവിലായാണത്രെ അയ്യപ്പന്‍ കുടികൊള്ളുന്നത്. ഇത് സൂചിപ്പിക്കുന്നതാണ് ഇവിടുത്തെ പ്രസിദ്ധമായ പതിനെട്ട് പടികള്‍. ഇത് കയറിച്ചെന്നാലാണ് അയ്യപ്പ ദര്‍ശനം സാധ്യമാവുക. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇവിടെയുണ്ട്. ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button