ശബരിമല ദര്‍ശനത്തില്‍ ഇരുമുടിക്കെട്ടിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇരുമുടിക്കെട്ടുമേന്തി മലചവിട്ടുന്നത് ജീവിതത്തിലെ പുണ്യമായാണ് അയ്യപ്പ ഭക്തന്മാർ വിശ്വസിക്കുന്നത്. ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങളാണ് പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളിൽ ശബരിമലയിലേക്കു കൊണ്ടുപോകുക. മണ്ഡലകാലത്ത് നിരവധി ചടങ്ങുകളോടെയും, ആചാരങ്ങളൊടെയുമാണ് ഈ കെട്ടു നിറയ്ക്കാറുള്ളത്.
കന്നി അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ട് ചുവന്ന പട്ടുകൊണ്ടുള്ളതായിരക്കണമെന്നാണ് ആചാരം. അല്ലാത്തവർ കറുപ്പ് , നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ചാകും ഇരുമുടിക്കെട്ടു തയ്യാറാക്കുക. നെയ്ത്തേങ്ങ (തേങ്ങയ്കുള്ളിലെ വെള്ളം മാറ്റിപകരം നെയ്യ് നിറയ്ക്കുന്നു, ഇത് നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നു), അരി, അവൽ, മലർ, തേങ്ങ, കർപ്പൂരം, മഞ്ഞൾപൊടി (നാഗയക്ഷി, നാഗരാജാവ് എന്നവർക്ക് അർപ്പിക്കാനുള്ളത്), കുരുമുളക്, പുകയില, ഉണക്കമുന്തിരി, കൽക്കണ്ടം, മറ്റ് പൂജാസാധനങ്ങൾ എന്നിവയാണ് ഇരുമുടികെട്ടിനുള്ളിൽകൊണ്ടു പോകാറുള്ളത്.
ആദ്യം കെട്ടിനുള്ളിൽ വെറ്റിലയും അടയ്ക്കയും തേങ്ങയും നെയ്ത്തേങ്ങയുമാണ് നിറയ്ക്കുക. ശരണം വിളികളോട് കൂടിയാകും ഇത് നിറയ്ക്കുക. അയ്യപ്പനു നിവേദ്യത്തിനുള്ള ഉണക്കലരി, കദളിവാഴപ്പഴം, ശർക്കര എന്നിവയും ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താറുണ്ട്.
Post Your Comments