Latest NewsNewsIndia

അയോദ്ധ്യ കേസിൽ മുസ്ലിം കക്ഷികൾ തന്നെ ഒഴിവാക്കി; കാരണം വെളിപ്പെടുത്തി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ

ന്യൂഡൽഹി: അയോദ്ധ്യ കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. സുന്നി വഖഫ് ബോർഡിനും മറ്റ് മുസ്ലിം കക്ഷികൾക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനാണ് രാജീവ് ധവാൻ. കേസുമായോ പുനഃപരിശോധനാ അപേക്ഷയുമായോ ഇനി തനിക്കു ബന്ധമില്ലെന്നും,​ നടപടി അംഗീകരിച്ച് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി. അതേസമയം പുനഃപരിശോധനാ ഹർജി സമർപ്പിക്കൽ ഉൾപ്പെടെ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനായി രാജീവ് ധവാൻ തന്നെ ആയിരിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ട്വിറ്ററിൽ അറിയിച്ചു.

ALSO READ: അയൽരാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയവർക്ക് പിടി വീഴും; പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് ലോക് സഭയിൽ

അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ കക്ഷികളിലൊരാളായ ജംഇയ്യത്തുൽ ഉലമ ഹിന്ദ് പ്രസിഡൻറ് മൗലാന സയ്യിദ് അസ്ദ് റാഷിദി കഴിഞ്ഞദിവസം പുനപരിശോധനാ ഹർജി നൽകിയിരുന്നു. രാജീവ് ധവാനെ ഒഴിവാക്കിയായിരുന്നു ഹർജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button