Latest NewsNewsIndia

‘ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു, സത്യസന്ധമായ വിധി ആയിരുന്നില്ല’: അയോധ്യ വിധി തെറ്റാണെന്ന് മൗലാന സാജിദ് റാഷിദി

കൊൽക്കത്ത: ഗ്യാന്‍വാപി തർക്കം നിലനിൽക്കുന്നതിനിടെ അയോധ്യ കേസിലെ വിധിക്കെതിരെ ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി. ജുഡീഷ്യറി ഹിന്ദുക്കൾക്ക് അനുകൂലമായ ഒരു പക്ഷപാതപരമായ ഉത്തരവാണ് അയോധ്യ അടക്കമുള്ള വിഷയങ്ങളിൽ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കേസിൽ സുപ്രീം കോടതിയെയും ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെയും കടന്നാക്രമിക്കുകയായിരുന്നു മൗലാന സാജിദ് റാഷിദി.

വസ്‌തുതകളുടെ അടിസ്ഥാനത്തിലല്ല കോടതി വിധി പുറപ്പെടുവിച്ചതെന്നും പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഭൂമി ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിന് വിട്ടുനൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ‘തീരുമാനം പക്ഷപാതപരമായിരുന്നു. അന്ന് ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു. എഎസ്‌ഐ സർവേയുടെയോ മറ്റ് പ്രസക്തമായ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല അന്ന് ആ വിധി ഉണ്ടായത്’, മൗലാന സാജിദ് പറഞ്ഞു. ഗ്യാന്‍വാപി തർക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയത്തിൽ, ആക്ടിവിസ്റ്റ് അംബർ സെയ്ദിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു സാജിദിന്റെ ആരോപണം.

‘1947 മുതൽ നിലവിലുള്ള മതവിഷയങ്ങളിൽ ഇടപെടാൻ ഇന്ത്യയിലെ ഒരു കോടതിക്കും അവകാശമില്ല. ആരാധനാലയ നിയമത്തെ ധിക്കരിക്കുന്ന ഹർജികൾ ഒരു കോടതിക്കും അനുവദിക്കാനാവില്ല. ഈ സാഹചര്യത്തിൽ, കോടതി ഹർജി അനുവദിച്ചു, വീഡിയോഗ്രാഫി സർവേ അനുവദിച്ചു, ഇപ്പോൾ വുസുഖാനയിൽ മുസ്ലീങ്ങളുടെ പ്രവേശനം തടഞ്ഞുകൊണ്ട് പള്ളികളിലെ മതപരമായ ആചാരങ്ങളിൽ വരെ ഇടപെടുന്നു. ഇവിടുത്തെ ഇസ്ലാമിക ആചാരങ്ങൾ നശിപ്പിക്കുന്നതിന് കോടതി ഉത്തരവാദികളാണ്’, മൗലാന സാജിദ് റാഷിദി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button