ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ ആദ്യ പുനപരിശോധന ഹര്‍ജി നല്‍കി. ജം ഇയത്തുല്‍ ഉലുമ അല്‍ ഹിന്ദ് ആണ് ഹർജി നൽകിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയില്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ചാണ് സുപ്രീം കോടതി കേസില്‍ വിധി പറഞ്ഞത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ കേസില്‍ വിധി പറഞ്ഞത്. പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കാനുള്ള അവകാശം കോടതി നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഹര്‍ജി നല്‍കേണ്ടതുണ്ടെന്നും ജം ഇയത്തുല്‍ ഉലുമ അല്‍ ഹിന്ദ് അദ്ധ്യക്ഷന്‍ മൗലാന അര്‍ഷാദ് മദനി അറിയിച്ചു.
Post Your Comments