കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളജ് അധികൃതർ പോലീസിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ പോലീസിനാണ് പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
മഹാരാജാസ് കോളജിൽ അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ച സംഭവം ആഭ്യന്തര അന്വേഷണ സംഘം അന്വേഷിക്കും. സംഭവത്തിൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ അടക്കം മൊഴി രേഖപ്പെടുത്തി ഏഴു ദിവസത്തിനകം സംഘം അക്കാദമിക് കൗൺസിലിന് റിപ്പോർട്ട് നൽകും. ഇതിനുശേഷമാകും വിദ്യാർത്ഥികൾക്ക് എതിരെ കൂടുതൽ നടപടി സ്വീകരിക്കണമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല: ഇ പി ജയരാജൻ
പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകൻ ക്ലാസെടുക്കുമ്പോൾ എടുത്ത റീൽസ് വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവത്തിൽ, മഹാരാജാസ് കോളേജിലെ കെഎസ്യു യുണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
Post Your Comments