കൊല്‍ക്കത്ത: അയോധ്യ തര്‍ക്ക ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന മുസ്ലിം സംഘടനകളുടെ പിടിവാശി അര്‍ഥരഹിതമാണെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാനുള്ള അവരുടെ തീരുമാനം ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സമ്പദ് രംഗം ശക്തിപ്പെടുത്തുന്നതിന് മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ തര്‍ക്ക ഭൂമിയില്‍ പള്ളി പണിയണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ അയോധ്യ വിഷയം വളരെ മുന്‍പേ തന്നെ പരിഹരിക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച സുപ്രീം കോടതിയുടെ തീരുമാനം ഉചിതമായി. അതില്‍ താന്‍ സന്തോഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കഭൂമിയുടെ ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയും നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു വിഭാഗങ്ങളും ശ്രമം നടത്തണമെന്ന് 2013 മുതല്‍ താന്‍ പറയുന്നതാണെന്നും രവിശങ്കര്‍ പറഞ്ഞു.
ALSO READ: അയോധ്യാ തര്‍ക്കഭൂമി കേസില്‍ കൂടുതല്‍ സംഘടനകള്‍ പുന: പരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനം
സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുന്‍പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. വിധി പുനപ്പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടായിക്കൊള്ളണമെന്നില്ല. വ്യത്യസ്തരായ ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാവും ഉണ്ടാവുക. അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജാമിയത്ത് ഉലമ ഇ ഹിന്ദ് വ്യക്തമാക്കിയിരുന്നു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡും പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്.
Post Your Comments