മുംബൈ: താൻ പിന്തുടരുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്നും, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഫഡ്‌നാവിസില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷ നേതാവെന്ന് ഒരിക്കലും വിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവേന്ദ്ര ഫഡ്‌നാവിസ് എന്നും തന്റെ സുഹൃത്തായിരിക്കുമെന്നും താക്കറെ നിയമസഭയില്‍ പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.
‘താങ്കളെ പ്രതിപക്ഷ നേതാവെന്ന് വിളിക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനു പകരം ഉത്തരവാദിത്തമുള്ള ഒരു നേതാവെന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. എന്നും അദ്ദേഹം എന്റെ സുഹൃത്തായിരിക്കും’. താക്കറെ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഫഡ്‌നാവിസിന് അഭിനന്ദനമറിയിച്ച താക്കറെ മഹാരാഷ്ട്രയിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. എന്നാൽ താന്‍ എന്നും പിന്തുടരുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്നും അതില്‍ ഇനിയും മാറ്റമുണ്ടാകില്ലെന്നും താക്കറെ വ്യക്തമാക്കിയതോടെ ത്രികക്ഷി സഖ്യം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
Post Your Comments