India

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ചരിത്രവിജയമാണ് നേടിയത്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയും ഇന്ന് തന്നെ നടക്കും.

വൈകിട്ട് അഞ്ചരയ്ക്ക് ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ചരിത്രവിജയമാണ് നേടിയത്.

തുടർന്ന് പതിനൊന്ന് ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായത്. മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യവുമായി ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡേ കടുപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ഒടുവില്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് ഷിന്‍ഡയെ അനുനയിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button