Latest NewsKeralaNews

ശബരിമല ദർശനം: വീടിനു പുറത്ത് പോസ്റ്റർ, തൃപ്തി ദേശായിക്ക് വധ ഭീഷണി

ബിന്ദു അമ്മിണിയെ അക്രമിച്ചവർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ തൃപ്തിയുടെ വീടിനു പുറത്ത് പോസ്റ്റർ പതിച്ചിരുന്നു

മുംബൈ: ശബരിമല ദർശനത്തിനായി രണ്ടാം തവണയും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവർത്തക തൃപ്തി ദേശായിക്ക് വധ ഭീഷണി. ജീവന് ഭീഷണിയെന്ന ആരോപണവുമായി തൃപ്‌തി ദേശായി തന്നെയാണ് രംഗത്ത് വന്നത്. ശബരിമല ദർശനത്തിനു ശ്രമിച്ചതിന്റെ പേരിലാണ് ജീവന് ഭീഷണിയുള്ളതെന്ന് തൃപ്‌തി ദേശായി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പൂനെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി വീടിനുപുറത്ത് അപായപ്പെടുത്താൻ ചിലർ കാത്തുനിന്നതായി തൃപ്തി ദേശായി വ്യക്തമാക്കി. ബിന്ദു അമ്മിണിക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണം ഭയക്കുന്നതായാണ് തൃപ്തിയുടെ പരാതിയിൽ പറയുന്നത്.

ALSO READ: ശബരിമല വരുമാനത്തിൽ വൻ കുതിപ്പ്; 12 ദിവസങ്ങള്‍ കഴിയുമ്പോൾ വരുമാനം 39 കോടി കവിഞ്ഞു

ബിന്ദു അമ്മിണിയെ അക്രമിച്ചവർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ തൃപ്തിയുടെ വീടിനു പുറത്ത് പോസ്റ്റർ പതിച്ചിരുന്നു. പൊലീസെത്തി പോസ്റ്ററുകൾ നീക്കംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button