റായ്‌പൂർ: ഛത്തീസ്ഗഢിൽ മൂന്ന് മാവോയിസ്‌റ്റുകളെ പിടികൂടി. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകൾ പിടിയിലായത്. കഴിഞ്ഞമാസം സോൻപൂരിൽ യാത്രാബസിന് തീവച്ച സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന സോനു നേതം, ശങ്കർ ഹേംല എന്നിവരാണ് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി), ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് ( എസ്.ടി.എഫ്) എന്നിവ സംയുക്തമായി നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി പിടിയിലായത്.
ശനിയാഴ്ച സർഗിപാലിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് മാവോയിസ്‌റ്റുകൾ പൊലീസ് പിടിയിലായത്. ദേവ്ഗാവോമിൽ നിന്നാണ് മാവോയിസ്‌റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സുരേഷ് മർക്കം പിടിയിലായത്. പൊലീസിനുനേരെയുള്ള ആക്രമണങ്ങളടക്കം നിരവധി കേസുകളിൽ പ്രതിയാണ് സുരേഷ്.
Post Your Comments