ഹൈദരാബാദ്: മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ജെപി എന്നറിയപ്പെടുന്ന ജിനുഗു നരസിംഹ റെഡ്ഡിയും ഭാര്യ ഹിൻജെ രജിതയുമാണ് തെലുങ്കാന പോലീസിൽ കീഴടങ്ങിയത്. ദണ്ഡകാരണ്യത്തിൽ പ്രവർത്തനം ശക്തമാക്കിയ ജെപി കഴിഞ്ഞ 20 വർഷമായി വടക്കൻ തെലുങ്കാനയിൽ മാവോയിസ്റ്റ് പ്രസ്ഥാനം വളർത്താനുള്ള ശ്രമത്തിലായിരുന്നു.
ഒസ്മാനിയ സർവകലാശാലയിൽനിന്നും എംഎസ്സി ബിരുദം സ്വന്തമാക്കിയ ആളാണ് രജിത. മൂന്നു വർഷങ്ങൾക്കു മുമ്പാണ് രജിതയും ജെപിയും വിവാഹിതരായത്.
Post Your Comments