
കോഴിക്കോട് : രണ്ട് കിലോ കഞ്ചാവുമായി ഇരുപതുകാരൻ അറസ്റ്റിൽ. ഉണ്ണികുളം പൂന്നൂർ ദേശത്ത് ഉമ്മിണിക്കുന്നുമ്മൽ സിദ്ദീഖ് മകൻ മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെൻറ് ആന്‍ഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2.050 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. കൊയിലാണ്ടി അസർ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മുമ്പാകെ ഹാജരാക്കി.
Post Your Comments