Latest NewsUAENewsGulf

ജയിലില്‍ കഴിയുന്ന പ്രവാസികളടക്കമുള്ള തടവുകാരെ മോചിപ്പിയ്ക്കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

ദുബായ് : ജയിലില്‍ കഴിയുന്ന പ്രവാസികളടക്കമുള്ള തടവുകാരെ മോചിപ്പിയ്ക്കാന്‍ ദുബായ് ഭരണാധികാരിയുടെ ഉത്തരവ്. രാഷ്ട്രത്തിന്റെ ദേശീയദിനാഘോഷത്തിനു മുന്നോടിയായി കൂടുതല്‍ തടവുകാര്‍ക്ക് മോചനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും ആണ് തടവുകാരെ മോചിപ്പിയ്ക്കാന്‍ ഉത്തരവിട്ടത്. 674 തടവുകാരെ അടിയന്തരമായി മോചിപ്പിക്കാനാണ് ഉത്തരവു നല്‍കിയിരിക്കുന്നത്.

Read Also : ദേശീയ ദിനത്തില്‍ 205 തടവുകാര്‍ക്ക് മോചനം നല്‍കി റാസല്‍ഖൈമ ഭരണാധികാരി

ദുബായിലെ കുറ്റപരിഹാര സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് മോചനം നല്‍കാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ തീരുമാനം അവര്‍ക്ക് കുടുംബവുമൊത്ത് പുതിയൊരു ജീവിതത്തിന് തുടക്കമിടാന്‍ സഹായകമാകുമെന്ന് ദുബായ് അറ്റോണി ജനറല്‍ ഇസ്സാം അല്‍ ഹുമൈദാന്‍ വ്യക്തമാക്കി. ദുബായ് പൊലീസുമായി കൂടിയാലോചന നടത്തി മോചനനടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button