Latest NewsGulf

ദേശീയ ദിനത്തില്‍ 205 തടവുകാര്‍ക്ക് മോചനം നല്‍കി റാസല്‍ഖൈമ ഭരണാധികാരി

റാസല്‍ഖൈമ: യുഎഇയുടെ 47ാം ദേശീയ-അനുസ്മരണ ദിനത്തില്‍ 205 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമാമ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെതാണ് ഉത്തരവ്. റാസല്‍ഖൈമ എമിറേറ്റ്‌സിലെ വിവിധ തടവറകളിലായി കഴിയുന്ന വ്യത്യസ്ത ശിക്ഷകള്‍ക്ക് തടവനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭ്യമായിരിക്കുന്നത്. ഇവരുടെ നലവിലെ സ്വഭാവഗുണങ്ങളും ജയിലിലെ പെരുമാറ്റവും മറ്റും കണക്കിലെടുത്താണ് മോചനം അനുവധിച്ചിരിക്കുന്നത്.
റാസല്‍ ഖൈമയുടെ രാജകുമാരനും ആര്‍എകെ ജുഡീഷ്യല്‍ കൗണ്‍സിലിന്റെ
ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും റാസല്‍ഖൈമയുടെ അറ്റോര്‍ണി ജനറലായ ഹസ്സന്‍ സഈദ് മുഹമ്മദും ആര്‍.എ.കെ പോലീസുമായി കൂടിച്ചേര്‍ന്നാണ് തടവുകാരുടെ മോചനം സാധ്യമാക്കാനുള്ള നടപടികള്‍ എടുത്തിരിക്കുന്നത്. തടവുമോചിതര്‍ക്ക് ഇതൊരു പുതുജീവിതമായിരിക്കും, സമൂഹത്തില്‍ എല്ലാ വിധ നിലയിലും വിലയിലും ജീവിക്കാന്‍ ജയില്‍മോചിതരാകുന്ന തടവുകാര്‍ക്ക് സാധിക്കുമെന്നും ഹസ്സന്‍ സയീദ് മുഹമ്മദ്, ശൈഖ് സഊദിന് നന്ദി പറഞ്ഞുകൊണ്ട്‌
അഭിപ്രയായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button