Latest NewsNewsInternationalGulfQatar

ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ ഡിസംബർ 25 വരെയുള്ള കാലയളവിലാണ് വാഹനങ്ങൾ അലങ്കരിക്കുന്നതിന് മന്ത്രാലയം അനുമതി നൽകിയത്.

Read Also: കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്‍പെൻഷൻ

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

* വാഹനങ്ങളുടെ ചില്ലുകളിൽ അനുവദനീയമല്ലാത്ത ടിന്റ് സ്റ്റിക്കറുകൾ പതിക്കുന്നത് വിലക്കിയിട്ടുണ്ട്.

* വാഹനങ്ങളുടെ നിറം മാറ്റരുത്.

* വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് (ഇരുവശത്തേയും) മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ല.

* വാഹനങ്ങളിലെ യാത്രികർ സൺറൂഫ്, ജനലുകൾ എന്നിവയിലൂടെ തല, ദേഹം എന്നിവ പുറത്തേക്ക് നീട്ടി സഞ്ചരിക്കരുത്.

അതേസമയം, ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read Also: ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button