അബുദാബി: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ നഹ്യാൻ. രാജ്യത്തിന്റെ പുരോഗതി തുടരുമെന്നും അഭിലാഷങ്ങൾ നിറവേറ്റാൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സ്ഥാപക പിതാക്കനന്മാരെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.
Read Also: ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം
അതേസമയം, കഴിഞ്ഞ കാലത്തെ പാഠങ്ങൾ ഓർമിപ്പിക്കാനും വർത്തമാനകാലത്തെ അവബോധത്തോടെയും ചിന്തകളോടെയും ആത്മവിശ്വാസത്തോടെയും ഭാവിയെ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കാനുള്ള ദിനമാണ് 51-ാമത് യുഎഇ ദേശീയ ദിനമെന്ന് യുഎഇ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. നമ്മുടെ പൗരന്മാരെ പരിപാലിക്കുക, അവർക്ക് മുന്നിൽ വികസനം, സർഗാത്മകത, സ്വയം പര്യാപ്തത എന്നിവയുടെ എല്ലാ വഴികളും തുറക്കുക എന്നതാണ് തങ്ങളുടെ മുൻഗണന, ഈ ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
നമ്മുടെ പിതാക്കന്മാരും പിതാമഹാന്മാരും കൈമാറിയ മഹത്തായതും വിലപ്പെട്ടതുമായ ഒരു വിശ്വാസമാണ് യുഎഇ. പൂർവ്വികർ നമുക്കു വിട്ടുതന്ന ഉറച്ച അടിത്തറയിലും തൂണുകളിലും ഞങ്ങൾ നിർമ്മിച്ചതുപോലെ പുതിയതു കെട്ടിപ്പടുക്കാനും തങ്ങൾക്ക് ശേഷം പതാക ചുമക്കുന്ന ഞങ്ങളുടെ പുത്രന്മാർക്കും കൊച്ചുമക്കൾക്കും അതു കൈമാറാനും ശ്രമിക്കും. എല്ലാ ശക്തിയും പരിശ്രമവും നിശ്ചയദാർഢ്യവും ഉപയോഗിച്ച് കാത്തുസൂക്ഷിക്കുക എന്നതാണ് രാഷ്ട്രത്തിന്റെയും ചരിത്രത്തിന്റെയും ഭാവി തലമുറയുടെയും മുൻപിലുള്ള നമ്മുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്തുപറഞ്ഞതിന് അറുപത്തിമൂന്നുകാരനെ കൊലപ്പെടുത്തി
Post Your Comments