
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ ഖസ്ർ അൽ ബഹ്‌റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്തിന്റെ പുരോഗതിയെ കുറിച്ചും യുഎഇ പൗരന്മാരുടെ ക്ഷേമത്തെ കുറിച്ചും ഇരുവരും സംസാരിച്ചു.
യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി ഉൾപ്പെടുന്ന ദൗത്യസംഘം ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയതിൽ ഇരുവരും സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത് വരും തലമുറകൾക്ക് ഏറെ പ്രചോദനം നൽകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.
Post Your Comments