Latest NewsNewsInternationalOmanGulf

ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച അറിയിപ്പുമായി ഒമാൻ പോലീസ്

മസ്‌കത്ത് സിറ്റി: ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കി റോയൽ ഒമാൻ പോലീസ്. നവംബർ 3 മുതൽ 30 വരെയുള്ള കാലയളവിൽ വാഹനങ്ങളിൽ സ്റ്റിക്കർ ഉൾപ്പടെയുള്ള അലങ്കാരങ്ങൾ പതിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം സ്റ്റിക്കറുകൾ വാഹനങ്ങളുടെ മുൻവശത്തും, വശങ്ങളിലുമുള്ള ചില്ലുകളിൽ പതിക്കുന്നതിന് അനുമതിയില്ല. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ ഒഴിവാക്കി കൊണ്ട് വേണം ഇവ പതിക്കേണ്ടത്.

Read Also: ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സി.പി.ഐ.എമ്മും വിലയിട്ടത്: ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

വാഹനങ്ങൾ ഓടിക്കുന്നവർക്ക് കാഴ്ച്ച മറയുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പുറക് വശത്തെ ചില്ലിൽ പതിക്കരുത്. ഒട്ടിച്ച് വെക്കാത്ത രീതിയിലുള്ള തുണികൾ കൊണ്ടുള്ള അലങ്കാരങ്ങൾ വാഹനത്തിന്റെ എൻജിൻ ഹുഡിൽ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരം സ്റ്റിക്കറുകളിൽ അപകീർത്തികരമായതും, വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ അനുവദിക്കുന്നതല്ല. രാജ്യത്തെ ട്രാഫിക് സുരക്ഷാ നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് അനുമതിയില്ല. വാഹനങ്ങളുടെ നിറത്തിന് മാറ്റം വരുത്തുന്നതിന് അനുമതിയില്ല. ദേശീയ ദിനത്തിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള സ്റ്റിക്കറുകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.

ഒമാൻ ഭരണാധികാരിയുമായ ബന്ധപ്പെട്ട കിരീടം, പരമ്പരാഗത രീതിയിലുള്ള കഠാരി തുടങ്ങിയ ചിഹ്നങ്ങൾ അലങ്കാരങ്ങളിൽ ഉൾപ്പെടുത്താൻ അനുമതിയില്ല.

Read Also: ആറ്റുകാൽ പൊങ്കാല അഴിമതി മുതൽ കത്ത് വിവാദം വരെ: ‘ബേബി മേയർ’ ആര്യ സിപിഎമ്മിന് തലവേദന ആകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button