പത്തനംതിട്ട: ശബരിമലയിൽ ബിന്ദുവിനെയും കനക ദുർഗയെയും ഇരുട്ടിന്റെ മറവിൽ എത്തിച്ച് ആചാര ലംഘനം നടത്താൻ ഉണ്ടായ ചേതോവികാരം എന്താണെന്ന് പിണറായി സർക്കാർ വെളിപ്പെടുത്തണമെന്ന് കുമ്മനം രാജശേഖരൻ. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇരുട്ടിന്റെ മറവിൽ പോലീസ് അകമ്പടിയോടെ ബിന്ദു അമ്മിണിയെയും കനക ദുർഗ്ഗയെയും സന്നിധാനത്ത് എത്തിച്ച് ആചാര ലംഘനം നടത്തിച്ചത് വിശ്വാസങ്ങൾക്ക് നേരെ ഉയർത്തിയ വെല്ലുവിളി ആയിരുന്നു. ഇനിയും അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ശ്രമിച്ചാൽ സമൂഹം അതിനെ ഒറ്റക്കെട്ടായി നേരിടും. കുമ്മനം കൂട്ടിച്ചേർത്തു.
പമ്പ നദിയെ മലിനമാക്കുന്ന ദേവസ്വം ബോർഡിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിണമെന്നും കുമ്മനം വ്യക്തമാക്കി. പ്രളയത്തിൽ തകർന്ന പമ്പയെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പമ്പയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ദേവസ്വം ബോർഡും സർക്കാരും നടപടി സ്വീകരിക്കണം. പമ്പയെ അയ്യപ്പൻമാർക്ക് പൂർണ്ണമാകും പ്രയോജനപ്പെടുത്താൻ കഴിയണം.
ALSO READ: ശബരിമല തീര്‍ഥാടനം: വരുമാനം കൂടി; 11 ദിവസം പിന്നിടുമ്പോള്‍ വരുമാനം 31 കോടി രൂപ
മാലിന്യ നിർമ്മാർജനത്തിൽ പ്രത്യേക പദ്ധതി തയ്യാറാക്കണം. പമ്പാ നദിക്ക് കുറുകെ ബെയ്ലി പാലം നിർമ്മിക്കുമെന്ന് സർക്കാർ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. ശബരിമല ദർശനത്തിനായി എത്തിയ കുമ്മനം രാജശേഖരൻ പമ്പയിൽ മാദ്ധ്യമങ്ങളോട് പ്രതിക്കരിക്കുകയായിരുന്നു.
Post Your Comments