മുംബൈ: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എഫ്ടിഎഫിന്റെ ( ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ അഞ്ചര വര്‍ഷത്തെ കഠിന പ്രയത്‌നത്തിന്റെ ഫലമായി രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ചു നീക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ തീവ്രവാദത്തിന് പണം നല്‍കുന്ന ശൃംഖലകളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തിന്റെ 11 മത് ഓര്‍മ്മ പുതുക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന് ഇപ്പോള്‍ ഗ്രേ നിറത്തിന്റെ എല്ലാ വകഭേദങ്ങളും തിരിച്ചറിയാന്‍ സാധിക്കും. ഇനിയെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനെ എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും രാജ് നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. കടുത്ത പണപ്പെരുപ്പത്താലും സാമ്പത്തിക മാന്ദ്യത്താലും പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന് ഇത് കനത്ത പ്രഹരമായിരിക്കുമെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ നിന്നും സുരക്ഷയെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈ ഭീകരാക്രമണം യാഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് നമ്മെ തന്നെ ഓര്‍മ്മപ്പെടുത്തിയ സംഭവമായിരുന്നു. അതുകൊണ്ട് തന്നെ മുംബൈ പോലൊരു ഭീകരാക്രമണം ഇനി ഉണ്ടാകുമെന്ന ഭയം വേണ്ട. രാജ്യാതിര്‍ത്തിയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരരുടെ നുഴഞ്ഞു കയറ്റം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments