മോസ്‌കോ : ത്രിദിന സന്ദര്‍ശനാര്‍ഥം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് റഷ്യയിലെത്തി. ഇന്നലെ രാത്രിയാണ് കേന്ദ്ര മന്ത്രി റഷ്യയില്‍ എത്തിയത്. റഷ്യന്‍ അംബാസഡര്‍ വിനയ് കുമാര്‍, റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്സാണ്ടര്‍ ഫോമിന്‍ എന്നിവര്‍ ചേര്‍ന്നാണ് രാജ്നാഥ് സിംഗിനെ സ്വീകരിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച, റഷ്യന്‍ നിര്‍മ്മിത സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐ എന്‍ എസ് തുഷില്‍ന്റെ കമ്മീഷനിംഗ് ചടങ്ങ്, റഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച തുടങ്ങിയവയാണ് റഷ്യയിലെ രാജ്‌നാഥ് സിംഗിന്റെ പരിപാടികള്‍.
ഐ എന്‍ എസ് തുഷിലിന്റെ കമ്മീഷനിംഗ് ഇന്ന് കലിനിന്‍ഗ്രാന്റിലെ യന്ത്ര ഷിപ്പ് യാര്‍ഡില്‍ നടക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ചടങ്ങില്‍ രാജ്നാഥ് സിംഗിനെ അനുഗമിക്കും. സൈനിക, വ്യാവസായിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രെ ബെലോസോവുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച ചെയ്യും.
ലോകത്തിലെ ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യന്‍ എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചയില്‍ പ്രാധാന്യം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു.
Post Your Comments