മുംബൈ:കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. കൂടാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിയും തെരഞ്ഞെടുത്തു. ഇന്നു രാത്രി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിച്ച് സഖ്യനേതാക്കള്‍ ഗവര്‍ണറെ കാണും.
അതേസമയം എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ നാളെ നിയമസഭ സമ്മേളിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.നാലു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേര്‍ന്നത്. യോഗത്തില്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം ത്രികക്ഷി സഖ്യം പാസാക്കി.
ത്രികക്ഷി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത ഉദ്ധവ് താക്കറെയ്ക്ക് പൂച്ചെണ്ട് നല്‍കി എന്‍സിപി നേതാവ് ശരദ് പവാര്‍ അഭിനന്ദിച്ചു. മുംബൈ ശിവജിപാര്‍ക്കില്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. എന്‍സിപിയുടെ ജയന്ത്പാട്ടീലിനെയും കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തൊറാട്ടിനെയും ഉപമുഖ്യമന്ത്രിമാരാക്കാനും യോഗത്തില്‍ തീരുമാനമായി.
Post Your Comments