CricketLatest NewsNewsSports

കൊൽക്കത്ത ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് പോരാട്ടം : ബംഗ്ലാദേശിനെ തകർത്ത് ചരിത്ര ജയം നേടി ഇന്ത്യ

കൊൽക്കത്ത :  ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ചരിത്ര ജയം നേടി ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗിസിനും 46 റണ്‍സിനുമാന് ഇന്ത്യ വിജയിച്ചത്. 195 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ട് ആയി. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ടെസ്റ്റിലാകെ ഇശാന്ത് ഒമ്പതും ഉമേഷ് എട്ടും വിക്കറ്റും സ്വന്തമാക്കി.

ഈ ജയത്തോടെ പരമ്ബര 2-0ന് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. തു​ട​ർ‌​ച്ച​യാ​യ ഏ​ഴാം ടെ​സ്റ്റ് ജ​യ​മാ​ണി​ത്. അതോടൊപ്പം തന്നെ തുടർച്ചയായി നാല് ഇന്നിംഗ്സ് ജയം നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം. സ്‌കോര്‍: ബംഗ്ലാദേശ് 106 & 195, ഇന്ത്യ 347

ആറിന് 152 എന്ന റൺസുമായി മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശ് 43 റൺസ് കൂടി എടുക്കാനുള്ള ശ്രമത്തിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 74 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ന് ആദ്യം നഷ്ടമായത് മെഹ്ദി ഹസന്റെ (15) വിക്കറ്റാണ്. തെയ്ജുല്‍ ഇസ്ലാം (11), ഇബാദത്ത് ഹുസൈന്‍ (0), അല്‍ അമീന്‍ ഹുസൈന്‍ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

Also read :സര്‍ക്കാര്‍ ജോലികളില്‍ കായിക താരങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം

241 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി ക്യാപ്റ്റന്‍ വിരാട് കോഹ്ലി (136)യാണ് ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചത്. കോഹ്ലിയുടെ 27ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു രണ്ടാം ദിവസത്തെ പ്രത്യേകത. ചേതേശ്വര്‍ പൂജാര (55), അജിന്‍ക്യ രഹാനെ (51) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. രവീന്ദ്ര ജഡേജ (12), ആര്‍ അശ്വിന്‍ (9), ഉമേഷ് യാദവ് (0), ഇശാന്ത് ശര്‍മ (0),മായങ്ക് അഗര്‍വാള്‍ (14), രോഹിത് ശര്‍മ (21) എന്നിവരുടെ വിക്കറ്റുകള്‍ ഇന്നലെ നഷ്ടമായിരുന്നു. വൃദ്ധിമാന്‍ സാഹ (17), മുഹമ്മദ് ഷമി (10) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അല്‍ അമീന്‍ ഹുസൈന്‍, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീതം എറിഞ്ഞിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button