Latest NewsNewsInternational

വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം : ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍

ജാക്ക്‌സൺ‌വില്ലെ•സ്കൂളിലെ ഒരു മുൻ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ഫസ്റ്റ് കോസ്റ്റ് ഹൈസ്‌കൂൾ കോറസ് ഡയറക്ടറെ പോലിസ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റിൻ ഡെന്നാർഡ് എന്ന 32 കാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരായ ഇവരുടെ 7,515 ഡോളറായി നിശ്ചയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ മോചിപ്പിച്ചതായും കോടതി രേഖകള്‍ പറയുന്നു.

16 നും 17 നും ഇടയിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായുള്ള നിയമവിരുദ്ധമായ ലൈംഗിക പ്രവർത്തികൾക്ക് അഞ്ച് കൌണ്ട് കുറ്റമാണ് ഡെന്നാർഡിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ 16 നാണ് വീണ്ടും കോടതിയില്‍ ഹാജരാകേണ്ടത്.

ഡെന്നാർഡിന്റെ അറസ്റ്റിനെക്കുറിച്ച് വെള്ളിയാഴ്ച സ്‌കൂളിന്റെ പ്രിൻസിപ്പൽ ജസ്റ്റിൻ ഫ്ലൂയന്റിൽ നിന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ഇ-മയില്‍ സന്ദേശം ലഭിച്ചു. ഡുവൽ കൗണ്ടി സ്‌കൂൾ ഡിസ്ട്രിക്റ്റിന്റെ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഓഫീസ് സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ഫ്ലൂയന്റ് പറഞ്ഞു.

ആരോപണങ്ങളിൽ എല്ലാവരും നിരാശരാണെന്ന് ഫ്ലുവന്റ് പറഞ്ഞു. എന്നാൽ ഡെന്നാർഡിനെ വ്യക്തിപരമായി അറിയുന്നവർ ഡെന്നാർഡ് നിരപരാധിയാണെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button