ബോസിയര്‍ സിറ്റി, ലൂസിയാന•അമേരിക്കയിലെ ബോസിയര്‍ പാരിഷില്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
മെലിസ വെസ്റ്റ് എന്ന 42 കാരിയായ സബ്സ്റ്റിട്ട്യൂറ്റ് ടീച്ചറാണ് അറസ്റ്റിലായത്.
മെലിസ സ്വന്തം അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയവഴി കുട്ടിക്ക് അയച്ചുവെന്നാണ് ആരോപണം.
ഒരു ബാലന് കുറ്റകരമായ കാമപരമായ അറിവ് പകര്‍ന്നു നല്‍കുക, ഓരോ ബാലനോട് അപമര്യാദയായി പെരുമാറുക, ഒരു ബാലനെ തെറ്റിലേക്ക് നയിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മെലിസയെ അറസ്റ്റ് ചെയ്തത്.
ബോസിയര്‍ മാക്സിമം സെക്യുരിറ്റി ഫസിലിറ്റിയിലാണ് ഇവരെ ഇപ്പോള്‍ പര്പ്പിച്ചിരിക്കുന്നത്. ബോണ്ടിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
2017 ഓഗസ്റ്റിലാണ് മെലിസ ബോസിയർ സ്കൂളില്‍ പകരക്കാരിയായ അധ്യാപികയായി ജോലിക്ക് കയറിയത്.
കേസ് ബോസിയർ പാരിഷ് ഷെരീഫ് ഓഫീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments