കാലിഫോര്‍ണിയ•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന അധ്യാപിക കൗമാരക്കാരന് ‘എനിക്ക് നിന്നോടൊപ്പം ശ്വസിക്കാനാവില്ല’ എന്നത് ഉള്‍പ്പടെ നിരവധി പ്രകോപനപരമായ ടെക്സ്റ്റ് മെസേജുകള്‍ അയച്ചതായി റിപ്പോര്‍ട്ട്.
മക്ഫാർലൻഡ് ഹൈസ്‌കൂളിലെ ഗണിത അദ്ധ്യാപികയായ 40 കാരിയായ എൽവിയ ഗോൺസാലസ് മറ്റൊരു സന്ദേശത്തിലൂടെ വിദ്യാർത്ഥിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തുന്നത് ‘ഞാന്‍ നിന്റേത് മാത്രമാണ്’ എന്നെഴുതിക്കൊണ്ടാണ്.
ആഗസ്റ്റില്‍ ഗോൺസാലസ് തന്റെ അധ്യാപികയായി എത്തിയത് മുതലാണ് താന്‍ ആദ്യമായി അവരുമായി സംസാരിച്ച് തുടങ്ങിയതെന്ന് കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞു. പിന്നീട് ഫോണ്‍ നമ്പരുകള്‍ പരസ്പരം കൈമാറുകയും സ്കൂളിന് പുറത്ത് കൂടിക്കാഴ്ച ആരംഭിക്കുകയും ചെയ്തു.
ഗോണ്‍സാലസുമായി വിദ്യാര്‍ത്ഥി അധ്യാപികയുടെ കാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ ഈ ബന്ധം ശാരീരിക ബന്ധത്തിന് വഴിമാറി. ഒക്ടോബര്‍ 12 ന്, അറസ്റ്റിലാകുന്നതിന് ഒരാഴ്ച മുന്‍പായിരുന്നു അവസാനമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പലപ്പോഴും സുരക്ഷിതമല്ലാതെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്നും കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞു.
കൗമാരക്കാരന്റെ ഫോണില്‍ നിന്ന് ‘എല്‍വിയ’ എന്നെഴുതിയ ഒരു സന്ദേശം സ്കൂള്‍ ജീവനക്കാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ഗോണ്‍സാലസ് തനിക്ക് സന്ദേശം അയച്ചെന്ന് സമ്മതിച്ച വിദ്യാര്‍ത്ഥി സ്കൂളിന്റെ പ്രിൻസിപ്പലിനെ സന്ദേശങ്ങൾ കാണാൻ അനുവദിക്കുകയും ചെയ്തു.
നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഗോണ്‍സാലസ്, നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, ലൈംഗിക കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത ഒരാളുമായി ബന്ധം സ്ഥാപിക്കുക തുടങ്ങിയ ചാര്‍ജുകളാണ് നേരിടുന്നത്.
Post Your Comments