Latest NewsNewsInternational

16 കാരനുമായി ക്ലാസ് മുറിയില്‍ ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍

വാഷിംഗ്‌ടണ്‍•വാഷിംഗ്ടണിലെ എവററ്റിൽ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 2016 ഏപ്രിലില്‍ 16 വയസുള്ളപ്പോഴാണ് ആൺകുട്ടിയുമായി 28 കാരിയായ ക്വയർ ടീച്ചർ ഒലിവിയ സോൺ‌ഹൈം ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

പിന്നീട് ഇവര്‍ പാര്‍ക്കിലും മറ്റുമായി 5 മുതല്‍ 10 തവണ വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കോടതി രേഖകള്‍ പറയുന്നു. ചില അവസരങ്ങളിൽ ലിൻ‌വുഡ് ഹൈസ്‌കൂൾ അധ്യാപിക ആണ്‍കുട്ടിയെ വീട്ടിലേക്കും കൊണ്ടുപോയതായും അവിടെ . മാസ്റ്റർ ബെഡ്‌റൂമിന്റെ ചുവരില്‍ ഭർത്താവിന്റെ ഇനീഷ്യലുകളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നതായും അവര്‍ ഓര്‍ക്കുന്നു.

ഒരു പാര്‍ക്കില്‍ വച്ചും ഫീൽഡ് ട്രിപ്പിനിടെയും വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി അധ്യാപിക ഡിറ്റക്ടീവുകളോട് വെളിപ്പെടുത്തി.

തന്റെ വിവാഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ച് ആ സ്കൂള്‍ വര്‍ഷം അവസാനത്തോടെ സോൺ‌ഹൈം വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ വിവാഹ മോചനം നേടി.

ഒലിവിയ സോൺ‌ഹൈം വിവാഹ വേളയില്‍

2016 ലെ വേനൽക്കാലത്ത് മറ്റൊരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അധ്യാപികയ്ക്കെതിരെ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു കുറ്റവും ചുമത്തിയിട്ടില്ല.

വാഷിംഗ്ടൺ സംസ്ഥാനത്ത് സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായം 16 ആണ്. എന്നാല്‍ എന്നാൽ അധ്യാപകരും മറ്റു വിശ്വസ്തമായ സ്ഥാനത്തുള്ളവരും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.

മൂന്ന് വര്‍ഷം മുന്‍പ് അറസ്റ്റിലായ അധ്യാപികയെ ഈ ആഴ്ചയാണ് ജഡ്ജി ലിൻഡ ക്രെസ് ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇരയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും കുട്ടികളുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെടുന്നത്തില്‍ നിന്നും സോൺ‌ഹൈമിനെ കോടതി വിലക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button