![](/wp-content/uploads/2019/11/Ayodhya-ram-Temple.jpg)
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ റാം റാം മുഴങ്ങുകയാണ്. ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ല. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ബിസ്രാംപൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അയോദ്ധ്യയില്‍ നമ്മള്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കും. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. ക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതി സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും’ അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ചും പ്രതിരോധമന്ത്രി പരാമര്‍ശിച്ചു.
ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍
കാശ്മീർ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളെ റഫേല്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു കളയുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കശ്മീര്‍ വിഷയവും അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. ഒരു രാജ്യത്തിന് രണ്ട് ഭരണ ഘടനയും രണ്ട് പ്രധാന മന്ത്രിമാരും രണ്ട് പതാകയും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
Post Your Comments