Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. ശരദ് പവാര്‍ തന്നെയാണ് തന്റെ നേതാവെന്നും, താന്‍ ഇപ്പോഴും എന്‍സിപിയില്‍ തന്നെയാണെന്നും അജിത് പവാര്‍ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.

ALSO READ: മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത അഞ്ചു വര്‍ഷത്തേക്ക് മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി – എന്‍സിപി സഖ്യത്തിന് കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കുമെന്നും അജിത് പവാര്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button