സന്നിധാനം: ശബരിമലയിൽ ദേവസ്വം ബോർഡിന് അന്നദാനം നടത്താൻ പണമില്ലാത്തതിനാൽ അന്നദാന വഴിപാട് സമര്‍പ്പണത്തിന് വഴിപാടുകാരെ കണ്ടെത്താൻ ബോർഡ് തീവ്ര ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. അതേസമയം, അയ്യപ്പ സേവാ സമാജം ഉൾപ്പെടെ ശബരിമലയിൽ സൗജന്യ അന്നദാനതിന് സന്നദ്ധർ ആയിട്ടും ഇതിനു അനുമതി നൽകാതിരിക്കുമ്പോൾ ആണ് ദേവസ്വം ബോർഡ് വഴിപാടുകാരെ കണ്ടെത്താൻ ശ്രമിക്കുന്നത്. മുൻ വർഷങ്ങളിൽ അയ്യപ്പ സേവാ സമാജം ഉൾപ്പെടെ ഉള്ള സന്നദ്ധ സംഘടനകൾ സന്നിധാനത്ത് അന്നദാനം സൗജന്യമായി നടത്തിയിരുന്നു. ഇതിനെ വിലക്കി ആണ് ദേവസ്വം ബോർഡ് അന്നദാനം ഏറ്റെടുത്തത്.
അന്നദാനത്തിന് വരുന്ന ഭാരിച്ച ചിലവും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ആണ് ബോർഡിന്റെ പുതിയ നീക്കം. ഒരു ദിവസം സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് അന്നദാനത്തിനു മാത്രം ആറുലക്ഷം രൂപ വേണം എന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. കഴിഞ്ഞ വർഷങ്ങളിൽ ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നുമാണ് ഈ തുക ചെലവഴിച്ചിരുന്നത്.
ഈ മണ്ഡലകാലത്തും സന്നദ്ധ സംഘടനകൾ അന്നദാനം നടത്താൻ തയ്യാറാണ്. പക്ഷെ ഇതുവരെ അനുമതി നൽകാൻ തയ്യാറായിട്ടില്ല. നിലവിൽ മുപ്പതു ദിവസത്തെ അന്നദാത്തിനുഉള്ള വഴിപാടുകാരെ ലഭിച്ചിട്ടുണ്ട്. ബാക്കി ദിവസങ്ങളിലേക്കുഉള്ള വഴിപാടുകാരെ തേടാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണ് ബോർഡ്.
Post Your Comments