കൊച്ചി: ശബരിമലയിൽ വീണ്ടും ആചാരലംഘനത്തിനൊരുങ്ങി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. മല ചവിട്ടുന്നതിന് സുരക്ഷ ആവശ്യപ്പെട്ടു ആക്ടിവിസ്റ്റ് രഹന ഫാത്തിമ കൊച്ചി ഐജി ഓഫിസിലെത്തി അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന ഫാത്തിമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭക്തരുടെ എതിർപ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. ജന്മദിനമായ നവംബർ 26 ന് മാലയിടാമെന്നാണ് കരുതുന്നത്. കുടുംബത്തോടെ പോകാനാണ് പദ്ധതി. കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ പൊലീസിന്റെ സഹായത്തോടെ ശബരിമലയിൽ കയറാൻ ശ്രമിച്ചിരുന്നു.
ALSO READ: ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങി
എന്നാൽ ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറേണ്ടി വന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ തനിക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും,ഐ ജി മനോജ് എബ്രഹാമുമാണെന്ന് പിന്നീട് രഹ്ന ഫാത്തിമ വെളിപ്പെടുത്തിയിരുന്നു. .
Post Your Comments