മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ബിജെപിക്ക് പിന്തുണ നൽകിയ എൻസിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്. ഈ നീക്കമെന്നും താനറിഞ്ഞല്ല. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും,അജിത് പവാറിന്റെ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ശരദ് പവാർ ട്വീറ്റ് ചെയ്തു. നിലവിലെ തീരുമാനം എൻസിപിയുടേതല്ലെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെയും പ്രതികരണം.
Ajit Pawar's decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his.— Sharad Pawar (@PawarSpeaks) November 23, 2019
വെള്ളിയാഴ്ച നടന്ന ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്ത് കോൺഗ്രസ്- ശിവസേന- എൻസിപി സഖ്യം അധികാരത്തിൽ വരുമെന്ന് ധാരണയിൽ എത്തിയിരുന്നു. അർധരാത്രി നടന്ന ചില അതിനാടകീയ നീങ്ങൾക്കൊടുവിൽ എൻസിപി ബിജെപിക്ക് പിന്തുണ നൽകാനുള്ള തീരുമാനത്തിൽ എത്തുകയിരുന്നു. 22 എംഎൽഎമാരുടെ പിന്തുണയോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അജിത് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതേ തുടർന്ന് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.
Also read : മഹാരാഷ്ട്ര ഫഡ്നാവിസ് സർക്കാർ: “എന്റെ അറിവോടെയല്ല” ശരത്ത് പവാറിന്റെ ആദ്യ പ്രതികരണം പുറത്ത്
മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും ‘അവിയല്‍’ സര്‍ക്കാരല്ലെന്നും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം ദേവേന്ദ്ര ഫഡ്നാവീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. ജനങ്ങള്‍ കൃത്യമായി വിധി നിര്‍ണ്ണയിച്ചതാണ്. എന്നാല്‍ ശിവസേന മറ്റു കൂടടു കെട്ടു തപ്പിപ്പോയതിനാല്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലേക്ക് സംസ്ഥാനം പോയെന്നു അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല, മഹാരാഷ്ട്രയില്‍ അനേകം പ്രശ്നങ്ങൾ ഉണ്ട്. കര്‍ഷകര്‍ക്ക് അടിയന്തര സഹായം ആവശ്യമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments