ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അതിനാടകീയമായി ബിജെപി – എൻ സി പി സർക്കാർ അധികാരത്തിൽ വന്നത് തന്റെ അറിവോടെയല്ലെന്ന് എൻ സി പി നേതാവ് ശരത്ത് പവാർ. എല്ലാം തീരുമാനിച്ചത് അജിത്ത് പവാറാണ്. ശരത്ത് പവാർ പ്രതികരിച്ചു. അതേസമയം, സർക്കാർ തന്റെ പൂർണ അറിവോടെയാണ് രൂപീകരിക്കപ്പെട്ടതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തന്ത്രപരമായ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ.
ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നവിസിനെ അഭിനന്ദിച്ചു കൊണ്ട് സന്ദേശമയച്ചു. “മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകള്‍ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് തനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അതേസമയം പവാറും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നരേന്ദ്രമോദി പവാറിനെ രാജ്യസഭയിൽ പുകഴ്ത്തുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ അതി നാടകീയമായ അവസ്ഥയിൽ അമ്പരന്നിരിക്കുകയാണ് രാജ്യം. ഇന്നലെ രാത്രി വരെയും ശിവസേന സഖ്യം ഭരിക്കുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പ്രഭാതം പുലർന്നത് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന വാർത്ത അറിഞ്ഞു കൊണ്ടായിരുന്നു. നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരയായിരുന്നു.
എന്നാല്‍, എന്നാല്‍, വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്ക്കൊടുവിലാണ് എന്‍സിപി ബിജെപിക്ക് പിന്തുണ നല്കാന് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം എംഎൽഎ മാരെ ബിജെപി പക്ഷത്തേക്ക് മാറ്റാതിരിക്കാൻ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ മഹാരാഷ്ട്രയിൽ ക്യാമ്പ് ചെയ്യുകയാണ്.
Post Your Comments