ദുബായ്: കടുത്ത തലവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ ശരീരത്തിൽ 700 ൽ അധികം വിരകളെ കണ്ടെത്തിയ ഡോക്ടർമാർ ഞെട്ടി. തലച്ചോർ, നെഞ്ചിന്റെ ഭാഗങ്ങൾ എന്നിവടങ്ങളിലാണ് വിരകളെ കണ്ടെത്തിയത്. വേവിച്ച ഇറച്ചി ഹോട്ട്‌പോട്ട് കഴിച്ച ശേഷം ആണ് ഇയാളുടെ ശരീരത്തിൽ വിരകൾ പ്രവേശിച്ചത്. ഹോട്ട്‌പോട്ട് കഴിച്ച ശേഷം ഒരു മാസത്തിലേറെ നീണ്ടുനിന്ന തലവേദന ഉണ്ടായി.
രോഗലക്ഷണങ്ങൾ തുടർന്നപ്പോൾ, 43 കാരൻ സെജിയാങ് ഫസ്റ്റ് അഫിലിയേറ്റഡ് ഹോസ്പിറ്റൽ ഓഫ് കോളേജ് ഓഫ് മെഡിസിനിൽ ചികിത്സ തേടി. വേവിച്ചതോ രോഗം ബാധിച്ചതോ ആയ മാംസം കഴിച്ചാൽ അവയുടെ മുട്ട ശരീരത്തിൽ പ്രവേശിക്കും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ടാപ്പ് വാം മുട്ടകൾ കേന്ദ്ര നാഡീവ്യവസ്ഥയിലേക്ക് പ്രവേശിക്കുമ്പോൾ, അപസ്മാരം ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ ഇവ ഉണ്ടാക്കുമെന്ന് ഡോക്ടർ പറഞ്ഞു.
Post Your Comments