തലവേദനയുള്ളപ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ കഴിയില്ല എന്നതാണ് സത്യം. എന്നാല്‍, ഉറങ്ങുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ, തലവേദനയുള്ളപ്പോള്‍ ഉറങ്ങുന്നത് നല്ലതാണ്. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക് പരിഹാരമാണ്. 10-15 സെക്കന്‍ഡ് നേരമെങ്കിലും ഹെഡ് മസാജ് ചെയ്യാന്‍ ശ്രമിക്കണം.
ഭക്ഷണം കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. അതുകൊണ്ടു തന്നെ, ഭക്ഷണം കഴിയ്ക്കുന്നതും തലവേദന കുറയ്ക്കും. പലപ്പോഴും ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെയും തലവേദന ഒഴിവാക്കാനാകും. ദീര്‍ഘനേരത്തെ ഇരുത്തത്തിന്റെ ഫലമായാണ് പലപ്പോഴും തലവേദന നമ്മളെ പിടി കൂടുന്നതും.
Read Also : രമേശൻ നായരും ഹരിയും ജൂഡും മലയാള സിനിമയിൽ വ്യത്യസ്തരാകുന്നത് എങ്ങനെ?
തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപ്പോഴും ഇത് തലവേദനയെ തുരത്തും. അതിനാൽ, തലവേദനയുള്ളപ്പോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല, മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് പലപ്പോഴും ശാന്തമാകുന്നു.
Post Your Comments