Latest NewsNewsInternational

ആരോഗ്യനില വഷളായ വയോധികന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റര്‍ മൂത്രം

ബെയ്ജിങ്: വിമാനയാത്രക്കിടെ ആരോഗ്യനില വഷളായ വയോധികന്‍റെ ജീവന്‍ രക്ഷിക്കാൻ 800 മില്ലി ലിറ്റര്‍ മൂത്രം വായ് കൊണ്ട് വലിച്ചെടുത്ത് ഡോക്ടർ. ചൈനാ സതേണ്‍ എയര്‍വേയ്സിന്‍റെ ഗാങ്ഷു-ന്യൂയോര്‍ക്ക് വിമാനത്തിലാണ് സംഭവം. ഡോ. സാങ് ആണ് വയോധികനെ രക്ഷിച്ചത്. തനിക്ക് തീരെ വയ്യെന്നും മൂത്രമൊഴിക്കാന്‍ സാധിക്കുന്നില്ലെന്നും വിമാനം ന്യൂയോര്‍ക്കിലെത്താന്‍ ആറ് മണിക്കൂര്‍ ശേഷിക്കെയാണ് യാത്രക്കാരനായ വയോധികൻ പറഞ്ഞത്. ഉടന്‍ രോഗിക്കായി ഇവര്‍ താല്‍ക്കാലിക കിടക്ക ഒരുക്കുകയും വിമാനത്തില്‍ ഡോക്ടര്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.

Read also: അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്ന് പറക്കാൻ കഴിയില്ല; കേന്ദ്ര സിവിൽ ഏവിയേഷൻ തീരുമാനം ഇങ്ങനെ

തുടർന്ന് വയോധികനെ പരിശോധിച്ചപ്പോള്‍ മൂത്രസഞ്ചിയില്‍ ലിറ്ററോളം മൂത്രം കെട്ടിനില്‍ക്കുന്നതായി മനസിലായി. മൂത്രം പുറന്തള്ളാന്‍ പറ്റിയില്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍ക്ക് മനസിലായി.സിറിഞ്ച് ഉപയോഗിച്ച്‌ മൂത്രം പുറന്തള്ളാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം, വായ് ഉപയോഗിച്ച്‌ മൂത്രം വലിച്ചെടുക്കാൻ ഡോക്ടർ തയ്യാറാകുകയായിരുന്നു. ട്യൂബിലൂടെ മൂത്രം വായിലേക്ക് വലിച്ചെടുത്ത് പുറത്ത് കപ്പിലേക്ക് തുപ്പുകയായിരുന്നു.37 മിനിറ്റോളം പരിശ്രമിച്ച്‌ 800 മില്ലി ലിറ്ററോളം മൂത്രമാണ് ഡോക്ടര്‍ വലിച്ചെടുത്ത് പുറത്തെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button