Latest NewsNews

തലവേദന എളുപ്പത്തില്‍ മാറ്റാന്‍ ഈ പെൻസിൽ ട്രിക്ക് ഉപയോ​ഗിക്കൂ

ഇടയ്ക്കിടെ തലവേദന ഉണ്ടാകാത്തവര്‍ കുറവായിരിക്കും. ടെന്‍ഷനാണ് പലപ്പോഴും ഇതിന് കാരണം. തലവേദന ഉണ്ടാകുമ്പോള്‍ എത്രയും പെട്ടെന്ന് മരുന്ന് കഴിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍, ഒരു ചെറിയ ട്രിക്കിലൂടെ തലവേദന എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഒരു പെന്‍സില്‍ പല്ലുകള്‍ കൊണ്ട് കടിച്ചു പിടിച്ചാല്‍ മതി, തലവേദന മാറ്റാം എന്നാണ് ഗവേഷകര്‍ പറയുന്നത്.

പെന്‍സില്‍ കടിച്ചു പിടിക്കുന്നത് താടിയെല്ലുകള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കുറയുമെന്നുമാണ് കണ്ടുപിടുത്തം. സാധാരണയായി കണ്ടുവരുന്നത് ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ്. തലയോട്ടിക്കു ചുറ്റും വലിച്ചു കെട്ടിയതു പോലെ തോന്നുന്ന വേദന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. മുഖം, കഴുത്ത്, താടി, തലയോട്ടി എന്നിവയുടെ മസിലുകള്‍ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഇതിന് പെന്‍സില്‍ പ്രയോഗം സഹായകമാണെന്നാണ് പറയുന്നത്.

Read Also : ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ് പരിശോധിക്കാനാകുമോ?: വിവാദ പരാമർശവുമായി ഡൽഹി ഹൈക്കോടതി

തലവേദനയുണ്ടാകുമ്പോള്‍ നെറ്റിക്കിരുവശവും അമര്‍ത്തിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. നെറ്റിയുടെ ചുറ്റിലും കാണുന്ന മസില്‍ വലിഞ്ഞ് വേദനയുണ്ടാകുന്നതു കൊണ്ടാണ് ഇത്. നെറ്റിക്കിരുവശവും മൃദുവായി മസാജ് ചെയ്യുന്നതും സ്‌ട്രെച്ചിങ്ങ് എക്‌സര്‍സൈസുകളും തലവേദന കുറയ്ക്കാന്‍ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button