കൊച്ചി : പാലാരിവട്ടം പാലം പൊളിക്കൽ സമ്പന്ധിച്ച് സർക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുൻപ് ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് ഭാര പരിശോധന നടത്താം. മൂന്ന് മാസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നും ഭാര പരിശോധനയുടെ ചെലവ് കരാർ കമ്പനിയായ ആര്‍ഡിഎസിൽ നിന്നും ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭാര പരിശോധന നടത്തുന്നതിനെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഭാര പരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്നും, സുരക്ഷ മുന്നറിയിപ്പ് കണക്കിലെടുക്കാതെ പരിശോധന നടത്താനാകില്ലെന്നും സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments