തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പില്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവിനെതിരെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതോടെ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട നാല് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും.
Read Also : വാളയാര്‍ കേസില്‍ സംഭവിച്ചതെന്ത്; പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
കേസ് അന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടിയിലും ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറയിച്ചിട്ടുള്ളത്.
കേസില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചുമതലകളില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്
Post Your Comments