KeralaNattuvarthaNews

അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍

കൊച്ചി: എറണാകുളം അയ്യന്‍കുഴിയിലെ മലിനീകരണം എല്ലാ പരിധിയും ലംഘിച്ചെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. പ്രദേശത്തെ വായുവിലും ജലത്തിലും ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന പദാര്‍ത്ഥങ്ങളടങ്ങിയിട്ടുണ്ടെന്നും ശബ്ദ മലിനീകരണം രൂക്ഷമെന്നുമുളള പിസിബി റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

Read Also: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ശുദ്ധമായ വായുവിനും ജലത്തിനുമായി ഒരു ജനത നടത്തുന്ന പോരാട്ടം 80 ദിവസം പിന്നിടുകയാണ്. അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അയ്യന്‍കുഴിയില്‍ പരിശോധന നടത്തിയത്. പ്രദേശത്തെ വായുവും വെള്ളവും ശബ്ദവും ഒരു മാസം പരിശോധിച്ചു. കഴിഞ്ഞ ഡിസംബര്‍ നാലിന് തുടങ്ങിയ നടപടികള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കി. അയ്യന്‍കുഴി ജനവാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button