എറണാകുളം: മതിയായ രേഖകള്‍ ഇല്ലാതെ 2 ബംഗ്ലാദേശികള്‍ പിടിയില്‍. കോടനാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെയും ബംഗ്ലാദേശികളെ എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയിരുന്നു. ഇതടക്കം ഈ മാസം മാത്രം എറണാകുളം റൂറല്‍ പൊലീസ് പിടിക്കൂടിയത് 7 ബംഗ്ലാദേശികളെയാണ്. എറണാകുളം എസ് പിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന് ക്ലീന്‍ റൂറല്‍ എന്ന ഓപ്പറേഷന് വഴിയാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് പെരുമ്പാവൂരിലെ ബംഗാള്‍ കോളനിയില്‍ നിന്ന് തസ്ലീമാ ബീഗം എന്നൊരു സ്ത്രീയെ പിടികൂടിയിരുന്നു. ഈ യുവതിയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് കുറെയധികം ബംഗ്ലാദേശികള്‍ ഇവിടെ പാര്‍ക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. ഇതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനകളില്‍ നേരത്തെ 5 പേരെ പിടികൂടിയിരുന്നു. ഇതടക്കം ഏഴ് പേര് നിലവില്‍ പിടിയിലായിട്ടുണ്ട്. പെരുമ്പാവൂര്‍, ഇടത്തല, കോടനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് ബംഗ്ലാദേശികളള് പിടിയിലായത്.
പിടികൂടിയ ആളുകളെയെല്ലാം റിമാന്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്ന് മുര്‍ഷിദാബാദിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കെത്തി രേഖകള്‍ അടക്കം മാറ്റി നാട്ടിലേക്ക് വന്നതാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ പിടികൂടിയ തസ്ലീമാ ബീഗം നാല് മാസം മുന്‍പാണ് നാട്ടിലെത്തിയത്. എസ് പി ഉള്‍പ്പെടുന്ന സംഘം ചോദ്യം ചെയ്തതോടെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇനിയും ആളുകള്‍ കേരളത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന് ക്ലീന്‍ റൂറലുമായി കൂടുതല്‍ അന്വേഷണം നടത്തി ഇവരെ പിടി കൂടാനാണ് പൊലീസിന്റെ നീക്കം
Post Your Comments