ബെംഗളൂരു: ബിജെപി എംഎഎല്‍എ മർദ്ദിച്ചെന്നും പാര്‍ട്ടി വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസി എന്നും ആരോപണം. കര്‍ണാടകയിലെ ബിജെപി എംഎല്‍എ സിദ്ദു സവാദിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നവംബര്‍ ഒമ്പതിനാണ് വനിതാ കൗണ്‍സിലര്‍ ചാന്ദ്‌നി നായികും എംഎല്‍എയും അനുയായികളും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. മര്‍ദ്ദനമേറ്റ കൗണ്‍സിലറുടെ ഗര്‍ഭം അലസി എന്നാണ് ഭര്‍ത്താവ് നാഗേഷ് നായിക് ഇന്ന് പറഞ്ഞത്.
എംഎല്‍എ റൗഡിസം കാണിക്കുകയാണ് ചെയ്തത്. അദ്ദേഹം എന്നെ പിടിച്ചുതള്ളി. ഒരു എംഎല്‍എ അങ്ങനെ ചെയ്യാമോ. ഇതാണ് അവസ്ഥയെങ്കില്‍ വനിതകള്‍ക്ക് എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സ്ത്രീ സുരക്ഷയെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇവിടെ ഇങ്ങനെയാണ് സംഭവിക്കുന്നത്. ഇതെല്ലാം ശരിയാണോ എന്നും ചാന്ദ്‌നി നായിക് ചോദിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗപൂരിലുള്ള ബിജെപി നേതാക്കളാണ് ചാന്ദ്‌നി നായികും ഭര്‍ത്താവും.
എന്നാൽ വ്യാജ ആരോപണമാണ് വനിതാ കൗണ്‍സിലര്‍ ഉന്നയിക്കുന്നത്. അവര്‍ ആറ് വര്‍ഷം മുമ്പ് വന്ധ്യകരണം നടത്തിയതാണ്. ആ റിപ്പോര്‍ട്ട് എനിക്ക് ആശുപത്രിയില്‍ നിന്ന് ലഭിച്ചു. ഗര്‍ഭം അലസി എന്ന ആരോപണം ശരിയല്ല. ആ റിപ്പോര്‍ട്ട് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരസ്യപ്പെടുത്തും. ഗര്‍ഭം അലസിയിട്ടില്ല എന്നാണ് ആശുപത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗര്‍ഭിണിയായ ബിജെപി കൗണ്‍സിലറെ എംഎല്‍എ മര്‍ദ്ദിക്കുന്നത് ടെലിവിഷനില്‍ കണ്ടതാണ്. ആ ക്രൂരത കാരണം അവര്‍ക്ക് ഭര്‍ഭം അലസിയിരിക്കുന്നു. എംഎല്‍എക്കെതിരെ ബിജെപി നടപടിയെടുക്കുമോ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ ചോദിച്ചു.
Post Your Comments