ചെന്നൈ : ജാതിയായിരുന്നു എല്ലാറ്റിനും കാരണം ,മദ്രാസ് ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ കുറിച്ച് പരാതിയുമായി വിദ്യാര്‍ത്ഥി. മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന് എതിരെയാണ് മുന്‍ വിദ്യാര്‍ത്ഥി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ത്ഥികളോട് സഹിഷ്ണുതയില്ലാതെ പെരുമാറുന്നത് ആദ്യമായല്ല എന്നാണ് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിയായിരുന്ന യുവാവ് പറയുന്നു.
Read also : ഐഐടിയിലെ ഫാത്തിമാ ലത്തീഫിന്റെ മരണം: സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് എംകെ സ്റ്റാലിൻ
കുട്ടികള്‍ കോളേജില്‍ നിന്ന് അനുഭവിയ്ക്കുന്നത് വന്‍തോതിലുള്ള മാനസിക പിരിമുറുക്കമാണ്. ഇതാണ് ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് പൂര്‍വ വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു. ഫാത്തിമയുടെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും പല ആത്മഹത്യകളും ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥി പറയുന്നു. ഇവിടെ പഠനത്തോടൊപ്പം കൗണ്‍സിലിംഗ് കൂടി ഉള്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
Post Your Comments