ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. മരണത്തിൽ സ്വതന്ത്രവും സുതാര്യവും ആയ അന്വേഷണം വേണം. സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഫാത്തിമയുടെ മരണകാരണം വിവേചനമാണെന്നുള്ളത് തന്നെ ഞെട്ടിപ്പിക്കുന്നു. മകൾ ആത്മഹത്യ ചെയ്തത് മതപരമായ കാരണങ്ങളാലാണെന്ന രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിൻ പറഞ്ഞു. മരണത്തിൽ സിബിസിഐഡി (ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ്) അന്വേഷണം വേണമെന്നാണ് മനിതനേയ മക്കൾ കച്ചി ആവശ്യം. ഫാത്തിമ കാമ്പസിൽ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞതിനാലാണ് സിബിസിഐഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കൾ കച്ചി നേതാവ് ജവാഹിറുല്ല പ്രതികരിച്ചു.
ALSO READ: കുട്ടികളെ പിരിമുറുക്കത്തിലാക്കി ഭാവി ഭദ്രമാക്കാമെന്ന് മാതാപിതാക്കള്‍ ചിന്തിക്കരുത്; മുഖ്യമന്ത്രി
ഈ മാസം ഒമ്പതിനാണ് ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അധ്യാപകനായ സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു.
Post Your Comments