Latest NewsNewsIndia

ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം


ചെന്നൈ: യോഗാചാര്യനും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാമൂഹികപരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി. രാമസ്വാമിക്കെതിരേ നടത്തിയ പരാമര്‍ശമാണ് ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിനിടയാക്കയത്.. തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കില്‍ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ് പറഞ്ഞതാണ് വിവാദമായത്. രാംദേവിന്റെ പ്രസ്താവനയെ ഡി.എം.കെ. അപലപിച്ചു. ഇത് മൂന്നാംതവണയാണ് രാംദേവിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വിവാദമാകുന്നത്.

Read Also :  പടക്ക നിരോധനം; പ്രതികരണവുമായി ബാബാ രാംദേവ്‌

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരിപ്പുകൊണ്ട് തുടരെത്തുടരെ താന്‍ അടിച്ചേനേ എന്നാണ് രാംദേവ് ടി.വി. അഭിമുഖത്തില്‍ പറഞ്ഞത്. ജീവനോടെ പെരിയാറിന് രക്ഷപ്പെടാനാവില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ബൗദ്ധിക തീവ്രവാദികളാണെന്നും രാംദേവ് പറഞ്ഞു. ഇതോടെ ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടിലെമ്പാടും വ്യാപക പ്രതിഷേധം നടന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും കമ്പനിയുത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും തമിഴ് സംഘടനകള്‍ ആഹ്വാനംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button