Latest NewsNewsIndia

പടക്ക നിരോധനം; പ്രതികരണവുമായി ബാബാ രാംദേവ്‌

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ യോഗാ ആചാര്യന്‍ ബാബാ രാംദേവ്. രാംദേവ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നുവെന്നാണ് പ്രതികരിച്ചത്.

എന്നും ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ മാത്രം നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുന്നത് തെറ്റാണ്. നിയമപരമായി മാത്രം എല്ലാത്തിനേയും സമീപിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ആരാഞ്ഞു. സ്‌കൂളുകളും സര്‍വ്വകലാശാലകളും താൻ നടത്തുന്നുണ്ടെന്നും ആഘോഷങ്ങള്‍ക്ക് വേണ്ടി അപകടസാധ്യതയും മലിനീകരണവും കുറഞ്ഞ പടക്കങ്ങള്‍ മാത്രമാണ് ഞങ്ങള്‍ അനുവദിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ഡെസിബല്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. നിയന്ത്രണം വലിയ വെടിക്കോപ്പുകള്‍ക്കാണ് ഏര്‍പ്പെടുത്തേണ്ടതെന്നും രാംദേവ് പറഞ്ഞു. മാത്രമല്ല അദ്ദേഹം പടക്ക വില്‍പ്പന നിരോധനത്തെ പിന്തുണച്ച ശശി തരൂരിന്റെ നിലപാടിനേയും വിമര്‍ശിച്ചു. ഇത്തരത്തില്‍ തരൂരിനെ പോലെ വിവേകമുള്ള ഒരാള്‍ പ്രതികരിക്കന്‍ പാടില്ലായിരുന്നെന്നും രാംദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button