Latest NewsIndiaNews

അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്തു: ഒടുവില്‍ പിതാവ് മകനെ കൊലപ്പെടുത്തി

ഭോപാല്‍•മദ്യലഹരിയില്‍ അമ്മയേയും സഹോദരിയേയും സഹോദരഭാര്യയേയും പലതവണ ബലാത്സംഗം ചെയ്ത മകനെ പിതാവും കുടുംബാംങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഉള്‍പ്പടെ കുടുംബത്തിലെ നാലുപേരെ മധ്യപ്രദേശിൽ പോലീസ് അറസ്റ്റ് ചെയ്തു. മകൻ മദ്യപിച്ച് അമ്മയെയും സഹോദരിയെയും പലതവണ ബലാത്സംഗം ചെയ്തതായി കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞു. മധ്യപ്രദേശിലെ ഡേറ്റിയയിലാണ് സംഭവം. നവംബർ 12 നാണ് മകന്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞതോടെയാണ്‌ സംഭവം പുറത്തുവന്നത്.

കുടുംബാംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് ഇരയായതായി കുടുംബം പോലീസിനോട് പറഞ്ഞു. നവംബർ 11 രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ പിന്നീട് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇത്തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് ഇതാദ്യമല്ല. സഹോദരിയെയും സഹോദരഭാര്യയേയും ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാൻ വീട്ടുകാർ അയാളെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് സബ് ഡിവിഷണൽ ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.

കുടുംബാംഗങ്ങളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.യുവാവിന്റെ പിതാവ് മകനെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button